കിനാവുകളെന്‍റെ കൈയില്‍
നിന്നും പറന്നുപോയി ഇന്ന്
ഇനി നിന്‍റെ കാലൊച്ചയാണ്
ഞാന്‍ കാത്തിരിക്കുന്നത്.
ഇന്നലെ രാത്രിയിലോര്‍ത്തു
എന്‍റെ ഹൃദയവ്യഥകള്‍
നിനക്ക് പകുത്തു തരേണ്ടായിരുന്നു.
മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല.
അതിനാല്‍ വിദ്വേഷത്തിന്‍റെ
ഒരു മൊഴി പാറിപ്പറന്നു വന്നാല്‍
പിന്നെ സൗഭാഗ്യങ്ങളൊന്നും
എനിക്ക് സ്വന്തമല്ല.
നിലാവിനെ അമാവാസിയൊളിപ്പിക്കും
നക്ഷത്രങ്ങള്‍ മിഴിതുറക്കാത്ത
മാനത്തിന്‍റെ ശാപവചനങ്ങള്‍ക്കും
മഴയുടെ ആഞ്ഞടികള്‍ക്കും
ഞാന്‍ ഇരയായിത്തീരും.
കനിവിന്‍റെ സ്പര്‍ശങ്ങളും
പ്രണയത്തിന്‍റെ തിരമാലയുമല്ല
ഞാന്‍ കാത്തിരിക്കുന്നത്.
നിന്‍റെ ഹൃദയത്തിലെ ഒന്നോ
രണ്ടോ തുള്ളികള്‍ മാത്രം
എനിക്ക് പ്രാണസ്പന്ദനങ്ങളായി.

ليست هناك تعليقات:
إرسال تعليق